Kerala
യുവാവിൻ്റെ ദേഹത്തേക്ക് ബസ് പാഞ്ഞ് കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ഇടുക്കി ആര്‍ടിഒ ഡ്രൈവറെ എടപ്പാള്‍ ഐഡിടിആര്‍ഇല്‍ ഒരുമാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു.

കട്ടപ്പന | ഇടുക്കി കട്ടപ്പന സ്റ്റാന്റില്‍ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.ബൈസണ്‍ വാലി സ്വദേശി സിറിള്‍ വര്‍ഗീസിന്റെ ലൈസന്‍സ് ഒരു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇടുക്കി ആര്‍ടിഒ ഡ്രൈവറെ എടപ്പാള്‍ ഐഡിടിആര്‍ഇല്‍ ഒരുമാസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി കട്ടപ്പന ബസ് സ്റ്റാന്റില്‍ അപകടമുണ്ടാകുന്നത്.കുമളി സ്വദ്ദേശി വിഷ്ണു പതിരാജ് ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ വിഷ്ണു കട്ടപ്പനയില്‍ നിന്ന് തിരികെ പോകാനായി ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത്.
യുവാവ് ചെയറിലിരുന്ന് ഫോണ്‍ നോക്കുന്നതിനിടെ നെടുങ്കണ്ടത്തിന് പോകാന്‍ നിര്‍ത്തിയിട്ടിരുന്ന ദിയമോള്‍ എന്ന ബസ് വിഷ്ണുവിന്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.വിഷ്ണുവിന്റെ നെഞ്ചിനൊപ്പം ബസിന്റെ മുന്‍ഭാഗം കയറി. ഇരിപ്പിടം ഉള്‍പ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.