Kerala
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം
മര്‍ദനത്തെ തുടര്‍ന്നാണ് സജീവന്‍ മരിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ക്രൈം ബ്രാഞ്ചിനായില്ലെന്ന് സഹോദരന്‍.
വടകര | വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍ വ്യക്തമാക്കി. മര്‍ദനത്തെ തുടര്‍ന്നാണ് സജീവന്‍ മരിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ക്രൈം ബ്രാഞ്ചിനായില്ലെന്ന് സഹോദരന്‍ പറഞ്ഞു.
സജീവന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട നാല് പോലീസുകാര്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. വടകര എസ് ഐ. നിജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രജീഷ് എന്നിവര്‍ക്കും സസ്‌പെന്‍ഷനിലുള്ള എ എസ് ഐ. അരുണ്‍, സി പി ഒ. ഗിരീഷ് എന്നിവര്‍ക്കുമാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. സംഭവത്തില്‍ എസ് ഐ. നിജീഷ്, സി പി ഒ. പ്രജീഷ് എന്നിവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിരുന്നു.