Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍

കടയ്ക്കാവൂര്‍ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്. അജിത്ത് നിരവധി കേസുകളില്‍ പ്രതിയാണ്. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് ക്രൂര മര്‍ദനമേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഒപിക്ക് സമീപത്ത് വെച്ചാണ് അനന്തുവിനെ പ്രതികള്‍ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അനന്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അനന്തുവുമായുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്.

 

 

 

Latest