Connect with us

Kerala

വയനാട് മൂലങ്കാവ് സ്‌കൂളില്‍ റാഗിങിനിടെ മര്‍ദ്ദിച്ച സംഭവം; ആറ് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്തു

വിദ്യാര്‍ഥിക്ക് കത്രിക കൊണ്ട് മുഖത്തും നെഞ്ചത്തും കുത്തേറ്റു

Published

|

Last Updated

കല്‍പറ്റ |  വയനാട് മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങിന്റെ പേരില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 6 വിദ്യാര്‍ത്ഥികളെ പ്രതിചേര്‍ത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരീനാഥനെ സഹപാഠികള്‍ അക്രമിച്ചത്. വിദ്യാര്‍ഥിക്ക് കത്രിക കൊണ്ട് മുഖത്തും നെഞ്ചത്തും കുത്തേറ്റു. ചെവിക്കും മൂക്കിനും പരുക്കുണ്ട്.

അസഭ്യം പറയല്‍, മര്‍ദനം, ആയുധം കൊണ്ട് പരുക്ക് ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍.

പരിചയപ്പെടാന്‍ എന്ന പേരില്‍ അഞ്ചോളം പേര്‍ ക്ലാസില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ശബരിനാഥന്‍ ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്‌കൂളില്‍ ആയിരുന്നു പഠിച്ചത്. പത്താം ക്ലാസില്‍ പഠിക്കാന്‍ പുതിയ സ്‌കൂളില്‍ ചേരുകയായിരുന്നു.

സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അച്ചടക്ക സമിതി സസ്‌പെന്‍സ് ചെയ്തിരുന്നു. പരിക്കേറ്റ ശബരീനാഥന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വകുപ്പ്തല നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

Latest