Connect with us

Kerala

ഡോക്ടറെ മര്‍ദിച്ച സംഭവം; കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്ട് ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്
ജില്ലയില്‍ ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡോക്ടറെ മര്‍ദിച്ചവര്‍ പൊലീസ് സാന്നിധ്യത്തില്‍ ഇറങ്ങിപ്പോയെന്ന് ഐ എം എ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഡോക്ടര്‍, രോഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കും.

നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയെടുത്തു കാണുന്നില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കാന്‍ തീരുമാനിച്ചത്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെ നിരന്തരം ആക്രമണം നടക്കുകയാണ്. ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്ന് ഐ എം എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഡോക്ടറെ മര്‍ദിച്ച കേസില്‍ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നടക്കാവ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

 

Latest