Connect with us

Kerala

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവം; യുവതി അറസ്റ്റില്‍

നേരത്തെ ഈ കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.

Published

|

Last Updated

കോഴിക്കോട് | ബെംഗളൂരുവില്‍ നിന്ന് രണ്ട്‌കോടിയുടെ മയക്കുമരുന്ന് വില്‍പ്പനയ്ക്കായി കോഴിക്കോട്ടെത്തിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.ആലപ്പുഴ സ്വദേശി ജുമിയാണ് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നും പോലീസിന്റെ പിടിയിലായത്.

മേയ് 19നാണ് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് യുവതിയാണെന്നാണ് പോലീസ് പറയുന്നത്. നേരത്തെ ഈ കേസില്‍ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍, ഷൈന്‍ ഷാജി എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് ബീച്ച് ,മാളുകളുടെ പരിസരം കേന്ദ്രീകരിച്ച് ലഹരികച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

---- facebook comment plugin here -----

Latest