Kerala
നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പേര്‍കൂടി പരാതി നല്‍കി
. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
കൊല്ലം | നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. അഞ്ച് വിദ്യാര്‍ഥിനികള്‍ കൂടിയാണ് പരാതി നല്‍കിയത്. എല്ലാ വിദ്യാര്‍ഥിനികളുടെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പോലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സ്വകാര്യ ഏജന്‍സിയിലെ ആളുകള്‍ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനും കേസെടുത്തു.
---- facebook comment plugin here -----