Connect with us

Kerala

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; കെഎസ്‌യു മാര്‍ച്ചില്‍ സംഘർഷം

പാളയത്ത് ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു.ഇതോടെ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു.

Published

|

Last Updated

തിരുവനന്തപുരം | യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പോലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും വടിയും എറിഞ്ഞതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പാളയത്ത് ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു.

തങ്ങള്‍ പ്രതിഷേധിക്കുന്നത് കെ എസ് യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കാന്‍ വേണ്ടിയാണെന്നുമാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പൂവച്ചല്‍ സ്വദേശിയായ മുഹമ്മദ് അനസിന് എസ്എഫ്‌ഐ നേതാക്കളുടെ മര്‍ദനമേറ്റത്.തലയ്ക്കും ശരീരത്തിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഒപ്പമുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി അനസിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എസ്എഫ്‌ഐ നേതൃത്വം നടപടിയെടുത്തിട്ടില്ല.

Latest