Connect with us

Kerala

ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളിയെ കാണാതായ സംഭവം; വിദഗ്ധരെ എത്തിക്കാന്‍ ശ്രമമെന്ന് ജില്ലാ കലക്ടര്‍

ട്രെയിനുകള്‍ പാളത്തില്‍ നിന്ന് നീക്കിയ ശേഷം സ്ലാബുകള്‍ നീക്കി പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍

Published

|

Last Updated

തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങി കാണാതായ തൊഴിലാളിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ജില്ലാ കലകടര്‍. തുരങ്കത്തിലെ മാലിന്യം നീക്കാനുള്ള ശ്രമം തുടരകുകയാണ്. മാലിന്യം നിക്കീയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് കടക്കാനാവുകയുള്ളുവെന്നും വിദഗ്ധരെ എത്തിക്കാനുള്ള ശ്രമത്തിലാണ്. മാലിന്യനീക്കം സംബന്ധിച്ച ആരോപണങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

180 മീറ്റര്‍ നീളമുള്ള ടണലില്‍ ആദ്യഭാഗത്തെ മാലിന്യം നീക്കിയ ശേഷം സ്പേസ് ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇടയ്ക്ക് സ്ലാബുകളുണ്ട്. അത് മാറ്റിയും തിരച്ചില്‍ വേഗത്തിലാക്കും. തുരങ്കത്തിന്റെ 30 മീറ്റര്‍ വരെ നോക്കിയാല്‍ ഏകദേശ കാര്യങ്ങള്‍ വ്യക്തമാകും. മാലിന്യം നീക്കിയാല്‍ മാത്രമേ സ്‌കൂബ ടീമിന് അതിനകത്തേക്ക് പ്രവേശിക്കാനാകുകയുള്ള. അവിടെ കണ്ടെത്താനായല്ലെങ്കില്‍ മറ്റേഭാഗത്തുനിന്നും തിരച്ചില്‍ ആരംഭിക്കും. ട്രെയിനുകള്‍ പാളത്തില്‍ നിന്ന് നീക്കിയ ശേഷം സ്ലാബുകള്‍ നീക്കി പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

മാലിന്യംനിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടെയാണ് മാരായമുട്ടം സ്വദേശി ജോയി അപകടത്തില്‍പ്പെട്ടത്. ഒഴുക്കില്‍പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ രക്ഷാപ്രവര്‍ത്തനം നീളുകയാണ്. വെള്ളം ഒഴുകിയെത്തുന്ന തുരങ്കസമാനമായ ഭാഗത്തെ മാലിന്യക്കൂമ്പാരവും വെളിച്ചത്തിന്റെയും വായുവിന്റെയും കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. മാലിന്യനീക്കം വേഗത്തിലാക്കാന്‍ ജെസിബിയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിങ് സംഘത്തിനു മുങ്ങി പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ തോട്ടിലിറങ്ങി അതിനടിയിലൂടെ ഊളിയിട്ട് മുന്നോട്ടുപോയി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാകുകയായിരുന്നു.തോടിനുള്ളിലെ മാലിന്യത്തില്‍ ചവിട്ടുമ്പോള്‍ ചതുപ്പില്‍ താഴ്ന്നു പോകുന്നതു പോലെയാണെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഒഴുക്കില്‍പ്പെട്ടപ്പോള്‍ കയറിട്ടു കൊടുത്തെങ്കിലും ജോയിക്ക് അതില്‍പിടിച്ചു കയറാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്നു പേരാണ് ശുചീകരണപ്രവര്‍ത്തനത്തിനായി എത്തിയത്. ജോയിയാണ് ഉള്ളിലിറങ്ങിയത്. അതിനിടെയാണ് മഴ ശക്തിയായി കൂടുതല്‍ വെള്ളം ഒഴുകിയെത്തിയത്. ഇതോടെ നിലതെറ്റി ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ജോയി ഉറക്കെ വിളിച്ചതു കേട്ടു മുകളില്‍നിന്നവര്‍ കയറിട്ടു കൊടുത്തു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

---- facebook comment plugin here -----

Latest