Connect with us

National

ഐസ്‌ക്രീമില്‍ വിരല്‍ ഭാഗം കണ്ടെത്തിയ സംഭവം;കമ്പനിക്കെതിരെ പോലീസ് കേസെടുത്തു

മലാഡ് സ്വദേശിനി ഓര്‍ഡര്‍ ചെയ്ത യമ്മോ കോണ്‍ ഐസ്‌ക്രീമിലാണ് കൈവിരല്‍ കണ്ടെത്തിയത്.

Published

|

Last Updated

മുബൈ | മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ വിരല്‍ ഭാഗം കണ്ടെത്തിയ സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിക്കെതിരെ കേസെടുത്തു.മലാഡ് സ്വദേശിനി ഓര്‍ഡര്‍ ചെയ്ത യമ്മോ കോണ്‍ ഐസ്‌ക്രീമിലാണ് കൈവിരല്‍ കണ്ടെത്തിയത്. കമ്പനിക്കെതിരെ ഐപിസി 272 ,273 ,336 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഐസ്‌ക്രീം നിര്‍മാണ കമ്പനിയില്‍ പോലീസ് പരിശോധന നടത്തും. വിരലിന്റെ ഭാഗം ഫോറന്‍സിക് പരിശോധനക്ക് അയക്കും.സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

 

Latest