Connect with us

National

കൊൽക്കത്തയില്‍ മെഡിക്കൽ കോളജ് സെമിനാർ ഹാളിൽ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

ശരീരത്തിലുടനീളം മുറിവുകളോടെ അര്‍ധനഗ്‌നമായ അവസ്ഥയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുത്തത്.

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇന്നലെയാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയെ  സെമിനാർ ഹാളിൽ  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പിടിയിലായ ആള്‍ മെഡിക്കല്‍ കോളജിന് പുറത്തുനിന്നുമുള്ള ആളാണെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ  അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രതി എത്തിയിരുന്നെന്നും ഇയാളുടെ പ്രവര്‍ത്തകള്‍ ഏറെ സംശയം ഉളവാക്കുന്നതാണെന്നും പോലീസ് പറഞ്ഞു.

ശരീരത്തിലുടനീളം മുറിവുകളോടെ അര്‍ധനഗ്‌നമായ അവസ്ഥയിലാണ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെടുത്തത്. കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കയ്യിലും സാരമായ പരിക്കുകളുണ്ട്.കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞ നിലയിലുമായിരുന്നു. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കൊലപാതകം നടന്നിട്ടുള്ളതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു.തുടര്‍ന്ന് സെമിനാര്‍ ഹാളിലേക്ക് വിശ്രമിക്കാന്‍ പോയെന്നാണ് മറ്റ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്.സംഭവത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായത്.

Latest