Connect with us

Kerala

അന്‍വറിന് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയ സംഭവം; ഇന്റലിജന്‍സിനോട് റിപോര്‍ട്ട് തേടി ഡി ജി പി

രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ് പിമാരും ഒരു ഡി വൈ എസ് പിയും നിരീക്ഷണത്തിലാണ്.

Published

|

Last Updated

തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എക്ക് പോലീസിലേത് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് റിപോര്‍ട്ട് തേടി ഡി ജി പി. ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം അന്‍വര്‍ പുറത്തുവിട്ടതിനു പിന്നാലെയാണിത്.

വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ് പിമാരും ഒരു ഡി വൈ എസ് പിയും നിരീക്ഷണത്തിലാണ്.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപോര്‍ട്ടാണ് അന്‍വര്‍ എഫ് ബിയിലൂടെ പുറത്തുവിട്ടത്. കേസ് ആര്‍ എസ് എസ് അനുഭാവികളായ പോലീസ് അട്ടിമറിച്ചുവെന്ന് അന്‍വര്‍ ആരോപിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി. ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപോര്‍ട്ടാണ് ചോര്‍ന്നത്. നേരത്തെ, താന്‍ ഫോണ്‍ ചോര്‍ത്തിയതായി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.