Connect with us

Kerala

തെരുവുനായ്ക്കള്‍ മൃതദേഹം ഭക്ഷിച്ച സംഭവം:ആളെ തിരിച്ചറിഞ്ഞു

സ്ഥലത്ത് വിറകുശേഖരിക്കാന്‍ എത്തിയ സ്ത്രീയാണ് മൃതശരീരഭാഗങ്ങള്‍ കണ്ടത്.

Published

|

Last Updated

പാരിപ്പള്ളി | ആള്‍പാര്‍പ്പിലാത്ത പുരയിടത്തില്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ചനിലയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ആളെ തിരിച്ചറിഞ്ഞു. ചാവര്‍കോട് കാറ്റാടിമുക്ക് ഗംഗാലയത്തില്‍ അജിത്താണ് (58) മരിച്ചത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. ബന്ധുവിന്റെ രക്ത സാംപിള്‍ ശേഖരിച്ചാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഫെബ്രുവരി 19നാണ് പറങ്കിമാവ് തോട്ടത്തില്‍ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നത്. സ്ഥലത്ത് വിറകുശേഖരിക്കാന്‍ എത്തിയ സ്ത്രീയാണ് മൃതശരീരഭാഗങ്ങള്‍ കണ്ടത്. രൂക്ഷമായ ദുര്‍ഗന്ധത്തില്‍ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗം നായകള്‍ ഭക്ഷിച്ചനിലയിലായിരുന്നു.നെഞ്ചിന്റെ ഭാഗം മാത്രമാണ് അവശേഷിച്ചിരുന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കുരുക്കിട്ട നിലയിലായിരുന്നു. പറങ്കിമാവില്‍ പൊട്ടിയ പ്ലാസ്റ്റിക് കയറിന്റെ ഭാഗവും കണ്ടെത്തിയിരുന്നു.

ജനുവരി 27മുതല്‍ അജിത്തിനെ കാണാനില്ലെന്ന് പരാതി ഉണ്ടായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ആളിനെ തിരിച്ചറിഞ്ഞതോടെ മൃതശരീരം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.