Kerala
ജീപ്പ് ഇടിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകം; സഹോദരങ്ങള്‍ കസ്റ്റഡിയില്‍
സംഭവത്തില്‍ പുത്തൂര്‍ വയല്‍ സ്വദേശികളും സഹോദരങ്ങളുമായി സുമില്‍ഷാദ്, അജിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
കല്‍പ്പറ്റ | വയനാട് ചുണ്ടേലില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ പുത്തൂര്‍ വയല്‍ സ്വദേശികളും സഹോദരങ്ങളുമായി സുമില്‍ഷാദ്, അജിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ സുമില്‍ഷാദ് ബോധപൂര്‍വ്വം നവാസിന്റെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നവാസിന്റെ യാത്രാവിവരങ്ങള്‍ അറിയിച്ചത് സഹോദരനായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിലാണ് കണ്ടെത്തല്‍
സംഭവം അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് നേരത്തെ തന്നെ നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. നവാസിന്റെ സ്റ്റേഷനറി കടയും സുല്‍ഫിക്കറിന്റെ ഹോട്ടലും ചുണ്ടേല്‍ റോഡിന്റെ ഇരുവശത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.