Kerala
മാങ്കുളം അന്‍പതാം മൈലില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കസ്റ്റഡിയില്‍
തങ്കച്ചനും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് പോലീസ് പറഞ്ഞു.
![](https://assets.sirajlive.com/2024/06/munnar-897x538.jpg)
മൂന്നാര്‍|മൂന്നാര്‍ മാങ്കുളം അന്‍പതാം മൈലില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. തങ്കച്ചന്‍ (60) എന്ന ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു. തങ്കച്ചനും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.
വീടിനോട് ചേര്‍ന്നുള്ള ഷെഡിനുള്ളിലാണ് തങ്കച്ചന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പ്രദേശവാസികളില്‍ ഒരാള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മാങ്കുളം പോലീസ് ഔട്ട് പോസ്റ്റില്‍ നിന്നുള്ള സംഘമെത്തി തുടര്‍ നടപടി സ്വീകരിച്ചു.