Connect with us

Kerala

ദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പൊള്ളലേറ്റ പ്രതി മരിച്ചു

കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കിളിമാനൂരില്‍ ദമ്പതികളെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മരിച്ചു. കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മടവൂര്‍ സ്വദേശികളായ പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ് ശശിധരന്‍ നായര്‍ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ശശിധരന്‍ നായര്‍ ചുറ്റിക ഉപയോഗിച്ച് പ്രഭാകര കുറുപ്പിനെയും ഭാര്യ വിമലയെയും ആദ്യം തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെട്രോളൊഴിച്ച് ഇരുവരെയും തീകൊളുത്തുകയായിരുന്നു.

ആക്രമണത്തിനിടെ ദേഹത്ത് 85 ശതമാനം പൊള്ളലേറ്റ ശശിധരന്‍ നായര്‍ അന്നുമുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മുന്‍വൈരാഗ്യത്താലാണ് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത്. തന്റെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ശശിധരന്‍ നായര്‍ക്ക് പ്രഭാകര കുറുപ്പിനോട് വിരോധമുണ്ടായിരുന്നു. മകന്‍ ഗള്‍ഫില്‍ വച്ച് ആത്മഹത്യ ചെയ്തതോടെയാണ് വൈരാഗ്യമുണ്ടായത്.

Latest