Kerala
മത്സ്യങ്ങള്‍ ചത്തു പൊന്തിയ സംഭവം; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
മത്സ്യങ്ങള്‍ ചത്തതിന് ഉത്തരവാദി ജലസേചന വകുപ്പാണെന്ന് ബോര്‍ഡ് ആരോപിച്ചു. മുന്നറിയിപ്പില്ലാതെയാണ് ബണ്ട് തുറന്നത്. ബണ്ട് തുറന്നതിനു ശേഷവും അറിയിച്ചില്ല.
കൊച്ചി | പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്തിയ സംഭവത്തില്‍ ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. മത്സ്യങ്ങള്‍ ചത്തതിന് ഉത്തരവാദി ജലസേചന വകുപ്പാണെന്ന് ബോര്‍ഡ് ആരോപിച്ചു. മുന്നറിയിപ്പില്ലാതെയാണ് ബണ്ട് തുറന്നത്. ബണ്ട് തുറന്നതിനു ശേഷവും അറിയിച്ചില്ല.
അതിനിടെ, പുഴയില്‍ രാസമാലിന്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ പറഞ്ഞു. എന്നാല്‍, അലൈന്‍സ് മറൈന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു. കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
പുഴയിലേക്ക രാസമാലിന്യം ഒഴുക്കിവിട്ടതിനെതിരെ കോടതിയ സമീപിക്കാനൊരുങ്ങുകയാണ് ലക്ഷങ്ങളുടെ നഷ്ടമുണ്ടായ കര്‍ഷകര്‍. എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊന്താന്‍ ഇടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.