Connect with us

Kerala

ബൈക്ക് ഇടിച്ച് പരുക്കേറ്റയാളെ മുറിയില്‍ പൂട്ടിയിട്ട് കടന്ന സംഭവം; പ്രതി പിടിയില്‍

അപകടത്തില്‍ പരുക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) ചികിത്സ ലഭിക്കാതെ മുറിക്കുള്ളില്‍ കിടന്ന് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം ം  | വെള്ളറടയില്‍ ബൈക്ക് ഇടിച്ചു പരുക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവ് ആണ് അറസ്റ്റിലായത്. അപകടത്തില്‍ പരുക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) ചികിത്സ ലഭിക്കാതെ മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബര്‍ 11 നാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബര്‍ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു..റാഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുന്നതിന്റെ വാഹനം സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്

Latest