Connect with us

Kerala

മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

അനില്‍ അക്കര നല്‍കിയ പരാതിയിലാണ് അന്വേഷണം

Published

|

Last Updated

തൃശൂര്‍ | മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ നടപടിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. മുന്‍ എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് അന്വേഷണം.
തൃശ്ശൂര്‍ സിറ്റി എസിപിക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ നാളെ അനില്‍ അക്കരയുടെ മൊഴി രേഖപ്പെടുത്തും. മാധ്യമപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയത്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി വീണ്ടും പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്.

പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളി മാറ്റി. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞ് ക്ഷുഭിതനായി കാറില്‍ കയറിപ്പോകുകയായിരുന്നു.

Latest