Connect with us

Kerala

ബസ് യാത്രക്കിടെ മകളോട് മോശമായി പെരുമാറിയ ആളെ മാതാവ് തല്ലിയ സംഭവം; മുഖത്തടിച്ചത് സഹികെട്ടപ്പോഴെന്ന് മാതാവിന്റെ വിശദീകരണം

ബസില്‍ വച്ച് മകളോട് മോശമായി പെരുമാറിയ അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് മാതാവ് അടിച്ചത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി.

Published

|

Last Updated

പത്തനംതിട്ട|ബസ് യാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളോട് മോശമായി പെരുമാറിയ ആളുടെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി മാതാവ്. സഹികെട്ടപ്പോഴാണ് അടിച്ചതെന്ന് മാതാവ് പറഞ്ഞു. പത്തനംതിട്ട ഏനാത്ത് ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്.

ബസില്‍ വച്ച് മകളോട് മോശമായി പെരുമാറിയ അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് മാതാവ് അടിച്ചത്. അടിയേറ്റ് ഇയാളുടെ മൂക്കിന്റെ പാലം പൊട്ടി. രാധാകൃഷ്ണപിള്ളക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബസില്‍ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള പുറത്തിറങ്ങിയതിന് ശേഷം വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ വന്നു. അത് ചോദ്യം ചെയ്തപ്പോള്‍ തന്നെ അസഭ്യം പറഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും മാതാവ് പറഞ്ഞു. രാധാകൃഷ്ണപിള്ള കുട്ടിയോട് മോശമായി പെരുമാറുകയും കാലില്‍ സ്പര്‍ശിക്കുകയും ചെയ്തു. എന്തിനാണ് തൊട്ടതെന്ന് ചോദിച്ചപ്പോള്‍ വളരെ മോശമായാണ് ഇയാള്‍ പ്രതികരിച്ചത്.

കുട്ടി അപ്പോള്‍ തന്നെ മാതാവിനെ വിളിച്ച് ഉടന്‍ വരാന്‍ ആവശ്യപ്പെട്ടു. മാതാവ് എത്തിയപ്പോള്‍ എന്തിനാണ് മകളോട് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോള്‍ രാധാകൃഷ്ണപിള്ള മാതാവിനോടും മകളോടും അസഭ്യം പറയുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് താന്‍ ഇയാളുടെ മുഖത്തടിച്ചതെന്നും മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

Latest