Kerala
കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
റോഡിലെ അപകടസാധ്യതയെ കുറിച്ച് പോലീസില്‍ പരാതി നല്‍കി നാലാം നാളാണ് സിസ്റ്റര്‍ സൗമ്യ അതേ സ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ചത്
കണ്ണൂര്‍ | കണ്ണൂര്‍ പൂവത്ത് കന്യാസ്ത്രീ ബസിടിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റോഡിലെ അപകടസാധ്യതയെ കുറിച്ച് പോലീസില്‍ പരാതി നല്‍കി നാലാം നാളാണ് സിസ്റ്റര്‍ സൗമ്യ അതേ സ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ചത്. അപകട മരണത്തില്‍ കണ്ണൂര്‍ എസ്പിയും ആര്‍ടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ സൗമ്യ ചര്‍ച്ചിലേക്ക് പോകവെയാണ് ബസിടിച്ച് മരിച്ചത്. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നല്‍കിയതാണ്. പരാതി നല്‍കിയതിന് പിറകെയാണ് സൗമ്യ വാഹനമിടിച്ച് മരിച്ചത്