Kerala
യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ഫാനിൽ കയർ കെട്ടി, തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിയിട്ട് സുനിൽ പിന്മാറുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
റാന്നി | പത്തനംതിട്ടയിലെ റാന്നിയില്‍ യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെച്ചൂച്ചിറ കൊല്ലമുള സുനില്‍കുമാറാണ് അറസ്റ്റിലായത്. 35കാരിയായ സൗമ്യയെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങള്‍ കാരണമാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഫാനില്‍ കയര്‍കെട്ടി തൂങ്ങിമരിക്കാന്‍ സൗമ്യക്ക് സൗകര്യമൊരുക്കിയിട്ട് സുനില്‍ പിന്മാറുകയായിരുന്നെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സൗമ്യയുടെ പിതാവിനെ സുനില്‍കുമാറാണ് യുവതി മരിച്ച വിവരം അറിയിച്ചത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത തോന്നിയ സൗമ്യയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണത്തിനൊടുവിലാണ് സുനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)