Connect with us

kannur university pg syllabus issue

പി ജി സിലബസിൽ ഗോൾവാക്കറിൻ്റെയും സവർക്കറിൻ്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് ചരിത്രത്തോടുള്ള അവഹേളനം: എസ് എസ് എഫ്

എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കാസർകോട് | കണ്ണൂർ സർവകലാശാല എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് സിലബസിൽ സംഘ്പരിവാർ നേതാക്കളെ ഉൾപ്പെടുത്തിയത് ചരിത്രത്തെ അവഹേളിക്കുന്ന മാപ്പർഹിക്കാത്ത പാതകമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഫിർദൗസ് സഖാഫി കടവത്തൂർ പറഞ്ഞു. എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് വേണ്ടി പ്രത്യേക സംഭാവനകളൊന്നും അർപ്പിക്കാത്ത വർഗീയ, വിഭജന ആശയങ്ങളുടെ പ്രചാരകരും പ്രയോക്താക്കളുമായ വ്യക്തികളെ സർക്കാർ സംവിധാനങ്ങളിലൂടെ പരിചയപ്പെടുത്തുന്നത് ഫാസിസത്തിന് മേൽവിലാസമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിലും അക്കാദമിക് സമിതികളിലും സംഘ്പരിവാരത്തിന്റെ പ്രത്യയ ശാസ്ത്ര വക്താക്കൾ പിടിമുറുക്കുന്നുണ്ട്.

വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു വേണ്ടി നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അക്കാദമിക് മേഖലയിൽ നിന്ന് ശക്തമായ എതിർ ശബ്ദങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിച്ച് വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കുകയും നിഷ്പക്ഷരായവരെ ചുമതലകളിൽ നിയോഗിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest