Connect with us

National

ഇന്ത്യ-ശ്രീലങ്ക പോരാട്ടം സമനിലയില്‍ അവസാനിച്ചു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി.

Published

|

Last Updated

കൊളംബോ |  ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചു. ശ്രീലങ്ക 230/8, ഇന്ത്യ 230/10(47.5) എന്നിങ്ങനെയാണ് സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി.

മറുപടി ബാറ്റിംഗില്‍ അതേ സ്്‌കോറില്‍ ഇന്ത്യന്‍ താരങ്ങളും വീണു. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ലങ്കയ്ക്കായി വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ടും മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Latest