Connect with us

Kuwait

60 വയസ്സ് കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോകുന്നവര്‍ക്ക് അംബാസഡറെ കാണാന്‍ അവസരം ഒരുക്കി ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന്റെ പുതിയ പദ്ധതിയും ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അംബാസഡറെ കാണാന്‍ അവസരം ഒരുക്കി ഇന്ത്യന്‍ എംബസി .സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്ത ഹൈസ്‌കൂള്‍ വിദ്്യഭ്യാസമുള്ള 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു . ഇത്തരത്തില്‍ നാട്ടില്‍ പോകുന്നവര്‍ക്കാണ് കുടുംബ സമേതം അംബാസിഡറെ കാണുവാനുള്ള സൗകര്യം ഒരുക്കുന്നത്.

കാണാന്‍ താല്‍പര്യപ്പെടുന്നവര്‍ അവസാന യാത്രക്ക് മുമ്പായി ബന്ധപ്പെടാനുള്ള വിവരങ്ങളും യാത്രതിരിക്കുന്ന തീയതിയും സഹിതംsocsec.kuwait.gov.in എന്ന വിലാസത്തില്‍ മുന്‍കൂട്ടി മെയില്‍ അയക്കണം . അതനുസരിച്ച് കൂടിക്കാഴ്ചക്ക് അപ്പോയന്റ്‌മെന്റ് നല്‍കും . പ്രവാസികളുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ നടത്തിയ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന്റെ പുതിയ പദ്ധതിയും ജനങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.

 

Latest