Connect with us

somalian Pirates

അറബിക്കടലില്‍ ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാ ദൗത്യം വിജയം കണ്ടു

കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പര്‍ മോചിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ട് ഇന്ത്യന്‍ നാവിക സേന മോചിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന 23 മത്സ്യത്തൊഴിലാളികളും സുരക്ഷിതര്‍. 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ നാവിക സേന വിജയം കണ്ടത്.

അറബിക്കടലില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ നാവികസേനയുടെ രക്ഷാദൗത്യം ലോക ശ്രദ്ധ നേടുക യാണ്. കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പര്‍ മോചി പ്പിക്കാനുള്ള ദൗത്യമാണ് ഇന്ത്യന്‍ നാവിക സേന ഏറ്റെടുത്തത്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇറാനിയന്‍ ബോട്ടിനെ കൊള്ളക്കാര്‍ തട്ടിയെടുത്തുവെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് രണ്ട് നാവികസേന പടകപ്പലുകള്‍ സംഭവസ്ഥലത്തെത്തി രക്ഷ പ്രവര്‍ ത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടില്‍ പാകിസ്ഥാന്‍ സ്വദേശികളാണ് ഇണ്ടായിരുന്നതെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി.

 

Latest