Connect with us

International

ഇന്ത്യന്‍ വിദ്യാര്‍ഥി സംഘം പോള്‍ട്ടാവയില്‍ നിന്ന് ലിവിയിലേക്ക് യാത്ര തിരിച്ചു

വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങള്‍ സജ്ജമാക്കുകയാണെന്നും മന്ത്രാലയം

Published

|

Last Updated

കീവ് |  അതീവ സംഘര്‍ഷമേഖലയായി യുക്രൈനിലെ സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പോള്‍ട്ടാവയില്‍ നിന്ന് ലിവിവിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. 694 വിദ്യാര്‍ഥികളടങ്ങിയിരിക്കുന്ന് സംഘമാണ് ലിവിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ട്രെയിന്‍ മാര്‍ഗമാണ് യാത്ര. ലിവിയിലെത്താന്‍ പന്ത്രണ്ട് മണിക്കൂറുകളോളം എടുക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നതെങ്കിലും അതില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. വൈകീട്ടോടെ സംഘം ലിവിവില്‍ എത്തുമെന്നാണ് വിവരം. വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി.

സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങള്‍ സജ്ജമാക്കുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു

അതേസമയം മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ ഉറപ്പുവരുത്തി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.

 

Latest