Kerala
ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവന്നു
മരിച്ചവരിൽ 15 കുട്ടികളും നാല് സ്ത്രീകളും
താനൂർ| താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവന്നു.
തിരൂരങ്ങാടി ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍:
പോലീസുകാരനായ സബറുദ്ദീന്‍ (37), പരപ്പനങ്ങാടി സൈതലവിയുടെ മകൾ ഹസ്‌ന (18), സഹോദരി സഫ്‌ന (ഏഴ്),സിദ്ധീഖിന്റെ മകള്‍ ഫാത്വിമ മിന്ഹ (12), കാട്ടില്‍ പീടിയാക്കല്‍ സിദ്ധീഖ് (35),ആവായില്‍ ബീച്ച് കുന്നുമ്മലെ ജലസിയ ജാബിര്‍(40),പെരിന്തല്‍മണ്ണ പട്ടിക്കാട്അഫ്‌ലാഹ് (7), പട്ടിക്കാട് അന്‍ഷിദ് (എട്ട്), ആവായില്‍ ബീച്ച്കുന്നുമ്മല്‍ റസീന, ഓലപ്പീടിക കാപ്പ് വീട്ടില്‍സിദ്ധീഖിന്റെ മകന്‍ ഫൈസാന്‍ (03).
താനൂര്‍ ദയ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍:
കുന്നുമ്മല്‍ സൈദലവിയുടെ മകള്‍ ശംന (17), മുണ്ടുപറമ്പ് മച്ചിങ്ങല്‍ നിസാമിന്റെ മകള്‍ ഹാദി ഫാത്വിമ, കുന്നുമ്മല്‍ സിറാജിന്റെ മകള്‍ ശഹറ, ഒട്ടുമ്മല്‍ സിറാജിന്റെ മകള്‍ നൈറ, പരപ്പനങ്ങാടി ബീച്ചിലെ സെയ്ദലവിയുടെ മകള്‍ സഫ്‌ല ശെറിന്‍, കുന്നുമ്മല്‍ സിറാജിന്റെ മകള്‍ റുശ്ദ, ചെട്ടിപ്പടി സൈനുല്‍ ആബിദിന്റെ മകള്‍ ആദില ശെറി, ചെട്ടപ്പടി വെട്ടിക്കുടിയിലെ സൈനുല്‍ ആബിദിന്റെ ഭാര്യ ആഇശാബി, മകന്‍ അര്‍ശാന്‍.
തിരിച്ചറിയാത്ത രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരൂര്‍ താലൂക്ക് ആശുപത്രിയിലുണ്ട്. 40 വയസ്സോളം തോന്നിക്കുന്ന സ്ത്രീയുടെയും 15 വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയുടെയും മൃതദേഹമാണ് തിരിച്ചറിയാത്തത്.
10 പേരാണ് പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്.
തിരൂരങ്ങാടി എം കെ എച്ച് ആശുപത്രി: സുബൈദ (57).
കോട്ടക്കല്‍ ആശുപത്രി; ആഇശ (അഞ്ച്).
കോട്ടക്കല്‍ മിംസ് : മുഹമ്മദ് അഫ്‌റാദ് (5), അല്‍ത്താഫ് (4), ഫസ്‌ന (19), ഹസീജ (26), നുസ്‌റത്ത് (30). കൂടാതെ തിരിച്ചറിയാത്ത രണ്ടുപേര്‍ കൂടി മിംസ് ആശുപത്രിയിലും ഒരു കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലുണ്ട്.