Connect with us

Kerala

പരുക്കേറ്റ നിലയില്‍ റോഡില്‍ കണ്ട യുവാവ് മരിച്ചു

സി സി ടി വി ദൃശ്യങ്ങളില്‍ റോഡില്‍ വീണു കിടക്കുന്ന റോഷന്റെ ശരീരത്തിലൂടെ പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുന്നത് കാണാം

Published

|

Last Updated

ഹരിപ്പാട്  | വാഹനാപകടത്തില്‍ പരുക്കേറ്റ നിലയില്‍ റോഡില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ ഒല്ലാലില്‍ പടീറ്റതില്‍ റെജി- ഷേര്‍ലി ദമ്പതികളുടെ മകന്‍ റോഷന്‍ (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം

പള്ളിപ്പാട് നീണ്ടൂര്‍ ശിവമൂര്‍ത്തി ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് റോഡില്‍ പരുക്കേറ്റ നിലയില്‍ റോഷന്‍ കിടക്കുന്നത് ബൈക്ക് യാത്രികനാണ് കണ്ടത്. തുടര്‍ന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും റോഷന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സി സി ടി വി ദൃശ്യങ്ങളില്‍ റോഡില്‍ വീണു കിടക്കുന്ന റോഷന്റെ ശരീരത്തിലൂടെ പള്ളിപ്പാട് പൊയ്യക്കര ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുന്നത് കാണാം. പിന്നീട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കാര്‍ ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

Latest