Sports
പരുക്ക്; എംബാപ്പെ ഇനി മാസ്‌കിട്ട് കളിക്കും
മുഖംമൂടിക്കുള്ള പുതിയ ആശയങ്ങള്‍ തേടുന്നതായി താരം എക്‌സില്‍ കുറിച്ചു
മ്യൂണിക് | യൂറോ കപ്പില്‍ ഓസ്ട്രിയക്കെതിരെയുള്ള ആദ്യ മത്സരത്തിനിടെ മൂക്കിന് പരുക്കേറ്റ ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ ഇനിയുള്ള മത്സരങ്ങളില്‍ മാസ്‌ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാന്‍സ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. യൂറോ കപ്പിലെ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്.
ഓസ്ട്രേലിയന്‍ പ്രതിരോധ താരം കെവിന്‍ ഡാന്‍സോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂക്കിന് പരുക്കേറ്റ താരത്തിന് ശസ്ത്രക്രീയ ആവശ്യമാണെന്ന് ഫെഡറേഷന്‍ അറിയിച്ചു. പരുക്ക് പൂര്‍ണമായും ഭേദമാകും വരെ മാസ്‌ക് ധരിച്ചാവും കളിക്കുകയെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
പരുക്കിന് ശേഷവും കളി തുടരാനാണ് താരം ശ്രമിച്ചത്.
എന്നാല്‍ ഓസ്ട്രിയയുടെ ഗോള്‍കീപ്പര്‍ പാട്രിക് പെന്‍സ് എംബാപ്പെയ്ക്ക് പരിക്കേറ്റ കാര്യം റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നാലെ ഫ്രാന്‍സ് ടീമിന്റെ മെഡിക്കല്‍ സംഘം ഗ്രൗണ്ടിലേക്കെത്തി. 90ാം മിനുറ്റില്‍ കളം വിട്ട താരത്തിന്റെ മൂക്കില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു.
Des idées de masques 🎭😅 ?
— Kylian Mbappé (@KMbappe) June 17, 2024
കളം വിട്ടശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങാന്‍ ശ്രമിച്ച താരത്തിന് മഞ്ഞകാര്‍ഡ് വിധിക്കുകയും ചെയ്തു. ഇതിനിടെ മുഖംമൂടിക്കുള്ള പുതിയ ആശയങ്ങള്‍ തേടുന്നതായി താരം എക്‌സില്‍ കുറിച്ചു.