National
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധനസഹായം നല്‍കുന്നത് നിര്‍ത്തി; ഐ ഒ എക്ക് തിരിച്ചടി
വാര്‍ഷിക സാമ്പത്തിക റിപോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
ന്യൂഡല്‍ഹി | ഇന്ത്യന്‍ ഒളിംപിക് അസ്സോസിയേഷന് തിരിച്ചടി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ധനസഹായം നല്‍കുന്നത് നിര്‍ത്തി. വാര്‍ഷിക സാമ്പത്തിക റിപോര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ ട്രഷററുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായി.
ധനസഹായം നിര്‍ത്തിയത് കായിക താരങ്ങളുടെ പരിശീലനത്തെ പ്രതികൂലമായി ബാധിക്കും.
അസ്സോസിയേഷനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒളിംപിക് കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
---- facebook comment plugin here -----