Malappuram
ജില്ലയുടെ വികസന പോരായ്മ പരിഹരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ അനിവാര്യം ; കേരള മുസ്ലിം ജമാഅത്ത്
മാധ്യമങ്ങള്‍ ജനപക്ഷമായി കാര്യങ്ങള്‍ അവതരിപ്പിച്ച് ഭരണകൂടത്തില്‍ സമ്മര്‍ദ്ദ ശക്തിയായി മാറണം

മലപ്പുറം | ജില്ലയുടെ വികസന പോരായ്മ പരിഹരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ അനിവാര്യമാണന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ല മാധ്യമ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. ജില്ലയുടെ ഓരോ മേഖലയിലെയും ഉയര്‍ച്ചക്കായി വിവിധ മാധ്യമങ്ങള്‍ ജനപക്ഷമായി കാര്യങ്ങള്‍ അവതരിപ്പിച്ച് ഭരണകൂടത്തില്‍ സമ്മര്‍ദ്ദ ശക്തിയായി മാറണം.
ഇപ്രകാരം സത്യസന്ധമായി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഭരണകൂടത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ഇത് ഒരു നാടിന്റെ നിലനില്‍പിനാണ്‌കൈത്താങ്ങാവുകയെന്നും മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ എന്നും മാതൃകയാണെന്നും സംഗമം വിലയിരുത്തി.
ജില്ല ഉപാധ്യക്ഷന്‍ സയ്യിദ് കെ കെ എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ യു മൗലവി മോങ്ങം പ്രാര്‍ത്ഥന നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി വി രാജീവ്,പി ശംസുദ്ധീന്‍,കെ പി ജമാല്‍ കരുളായി, വി പി നിസാര്‍, അശ്ക്കറലി കരിമ്പ, മുജീബ് പുള്ളിച്ചോല സംസാരിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, ജില്ല ഭാരവാഹികളായ , അലവികുട്ടി ഫൈസി എടക്കര, കെ.ടി. ത്വാഹിര്‍ സഖാഫി സഖാഫി മഞ്ചേരി, എ അലിയാര്‍, എ പി ബശീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.