Connect with us

International

അധികൃതരുടെ ഇടപെടല്‍ ഫലം കണ്ടു; ആഫ്രിക്കയില്‍ കസ്റ്റഡിയിലായ 56 മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

സീഷെല്‍സ് | കിഴക്കന്‍ ആഫ്രിക്കയില്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തീരദേശ സേന അറസ്റ്റ് ചെയ്ത ഇന്ത്യക്കാരായ 56 മത്സ്യത്തൊഴിലാളികള്‍ തിരികെ നാട്ടിലേക്ക്. സീഷെല്‍സ് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.

എന്നാല്‍, ബോട്ടിലെ ക്യാപ്റ്റന്‍മാരായ അഞ്ച് പേരെ പതിനാല് ദിവസത്തേക്ക് സീഷെല്‍സ് സുപ്രീം കോടതി റിമാന്‍ഡ് ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആണ് ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 61 അംഗ സംഘം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അന്താരാഷ്ട്ര സമുദ്രാര്‍തിര്‍ത്തി മുറിച്ചുകടന്നത്. തുടര്‍ന്ന് സീഷെല്‍ തീരത്തെത്തിയ ഇവരെ തീരദേശ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest