Connect with us

Health

കുടലിന് വേണം അല്പം ശ്രദ്ധ !

സമീകൃത ആഹാരം കൂടെ കൂട്ടുന്നതും കുടിലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

Published

|

Last Updated

നുഷ്യ ശരീരത്തിലെ ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്ന അവയവമാണ് കുടൽ. പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും മാലിന്യങ്ങൾ നീക്കുന്നതിനും സഹായിക്കുന്ന അവയവമാണ് കുടൽ. കുടൽ നമ്മുടെ ശരീരത്തിൻ്റെ ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ (ജിഐ) സിസ്റ്റത്തെ പ്രതിനിധീകരിക്കുന്നു.

തെറ്റായ ജീവിത ശൈലിയാണ് കുടല്‍ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കുടല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം ചില സൂചനകള്‍ നല്‍കും. കുടൽ പ്രശ്നത്തിന്റെ ആദ്യ ലക്ഷണങ്ങൾ ചർമത്തിലാണ് കാണുക. കുടലും തലച്ചോറും തമ്മിൽ ബന്ധമുള്ളതായി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ശാരീരിക മാറ്റങ്ങൾ മാത്രമല്ല മാനസികമായ പ്രശ്നങ്ങളും കുടലിന്റെ ആരോഗ്യം മോശമാകുന്നത് മൂലം നേരിടേണ്ടി വന്നേക്കാം. ശരീരത്തിലെ ഭൂരിഭാഗം പ്രശ്നങൾക്കും കാരണം കുടലിലെ പ്രശ്നങ്ങൾ കൂടിയാണ്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചില മാർഗങ്ങൾ ഇതാ.

ജങ്ക് ഫുഡ്‌

  • കുടലിന്റെ ആരോഗ്യത്തിനായി ആദ്യം ചെയ്യേണ്ടത് ഫാസ്റ്റ് ഫുഡ്‌സും പുറത്തു നിന്നുള്ള അനാരോഗ്യകരമായ ഭക്ഷങ്ങളും ഒഴിവാക്കുകയാണ്.ഇത്തരം ഭക്ഷണങ്ങളിൽ നാരുകൾ കുറവായിരിക്കും. ദഹനപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മൈദ അടങ്ങിയവയാണ് അധിക ജങ്ക് ഫുഡുകളും. മൈദ കുടലിന്റെ ആരോഗ്യത്തിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഇത് ഒഴിവാക്കുന്നത് നല്ലതാണ്.

മാനസിക സമ്മർദം ഒഴിവാക്കാം

  • മാനസിക സമ്മർദം ഒരു പ്രധാന പ്രശ്നമാണ്.സമ്മർദ്ദം ഒഴിവാക്കേണ്ടത് കുടലിന്റെ മാത്രമല്ല ശരീരത്തിന്റെ മുഴുവൻ ആരോഗ്യവും നിലനിർത്താൻ അത്യാവശ്യമാണ്. യോഗ, ധ്യാനം പോലെയുള്ളവ ശീലിക്കുന്നത് പ്രയോജനം ചെയ്യും.

നല്ല ഉറക്കം

  • കുടലിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നവയാണ്. അത് കൊണ്ട് തന്നെ ഉറക്കം അടക്കം മാനസിക പ്രശ്നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക

  • അമിതമായ അളവിൽ ആഹാരം കഴിക്കുന്നത് കുടലിന് വലിയ വെല്ലുവിളി ഉണ്ടാകും. ഒരു സമയം അമിതമായ ആഹാരം കഴിക്കുന്നതിനു പകരം ഇടയ്ക്കിടെ മിതമായ ആഹാരം കഴിക്കുന്ന രീതിയാണ് നല്ലത്. കുടൽ ദഹനവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു എന്നതുകൊണ്ട് തന്നെ സാവധാനം ചവച്ചരച്ച് കഴിക്കുന്നത് ദഹനത്തെ സഹായിക്കും.

നിർജലീകരണം

  • ആവശ്യത്തിനു വെള്ളം കുടിക്കാത്തപ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് നിർജലീകരണം. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കുടലിന്റെ ആരോഗ്യത്തെ ബാധിക്കും. വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നത് ശരീരം ജലാംശത്തോടെ നിലനിർത്താൻ സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും കുടലിന്റെ ആരോഗ്യത്തെയും ബാധിക്കും.

പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക

  • പഞ്ചസാര കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിക്കും. ഇത് ശരീരത്തിൽ വീക്കത്തിന് സാധ്യത ഉണ്ടാക്കുന്നതുകൊണ്ട് തന്നെ കൃത്രിമ മധുരം ഒഴിവാക്കുന്നതാണ് നല്ലത്.

ഇങ്ങനെ പല കാര്യങ്ങളും ഒഴിവാക്കുന്നതിനൊപ്പം തന്നെ സമീകൃത ആഹാരം കൂടെ കൂട്ടുന്നതും കുടിലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.