Kerala
അനന്തു കൃഷ്ണന്‍ ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷമെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
അനന്തു കൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷക ഫീസാണെന്നാണ് ലാലി വിന്‍സെന്റ് വ്യക്തമാക്കിയത്.
തിരുവനന്തപുരം |സ്‌കൂട്ടര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് മാത്രം കൈമാറിയത് 46 ലക്ഷം രൂപയെന്ന് പോലീസിന്റെ കണ്ടെത്തല്‍.കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. എന്നാല്‍ അനന്തു കൃഷ്ണന്‍ തനിക്ക് നല്‍കിയത് അഭിഭാഷക ഫീസാണെന്നാണ് ലാലി വിന്‍സെന്റ് നേരത്തെ പറഞ്ഞത്.
തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണന്റെ കേസുകള്‍ കൈകാര്യംചെയ്യുക മാത്രാണുണ്ടായതെന്നുമാണ് ലാലി വിന്‍സെന്റ് പറയുന്നത്.അതേസമയം കഴിഞ്ഞ ദിവസം ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ഇത്രയും വലിയതുക ഫീസായി വാങ്ങിയതില്‍ സംശയം ഉന്നയിച്ചിരുന്നു.
കൂടാതെ ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അനന്തു പണം നല്‍കിയതായി പോലീസ് പറയുന്നു. പലരുടെയും ഓഫീസ് സ്റ്റാഫുകള്‍ വഴിയാണ് പണം കൈമാറിയതെന്നുമാണ് അന്വേഷണം സംഘം കണ്ടെത്തിയത്.തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരില്‍ ഉള്‍പ്പടെയാണ് എറണാകുളത്തെയും മൂവാറ്റുപുഴിലെയും ഇടുക്കിയിലെയും പലനേതാക്കള്‍ക്കും ലക്ഷങ്ങള്‍ നല്‍കിയത്.
അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടി രൂപയുണ്ടായിരുന്ന അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.