Connect with us

Kerala

അരുണാചലില്‍ മരിച്ച ആര്യയുടെ ലാപ്‌ടോപ്പിലെ വിചിത്ര വിശ്വാസങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടു

കേരളത്തില്‍ കേസില്‍ അന്വേഷണം നടത്തുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

Published

|

Last Updated

തിരുവനന്തപുരം | അരുണാചല്‍ പ്രദേശില്‍ മരിച്ച മലയാളി ദമ്പതികളും സുഹൃത്തും വിചിത്രമായ വിശ്വാസങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയ വിചിത്ര വിശ്വാസങ്ങളാണ് അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്. മരിച്ച മൂന്നുപേരും സാങ്കല്‍പ്പിക അന്യഗ്രഹ ജീവിതം മോഹിച്ചിരുന്നാതായാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

ഭൂമി അധികനാള്‍ നിലനില്‍ക്കില്ലെന്നും ദിനോസറുകള്‍ മുതല്‍ മനുഷ്യഭാവി ഉള്‍പ്പെടുന്ന രേഖകളും ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്.മൂന്നുപേരും രഹസ്യഭാഷയിലൂടെയാണ് ഇമെയില്‍ വഴി ആശയവിനിമയം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.

മൂവരും ആന്‍ഡ്രോമീഡ ഗ്യാലക്സില്‍യില്‍ നിന്നുള്ള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി ചില ചോദ്യോത്തരങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിക്ക് പരിണാമം സംഭവിക്കുമോ എന്നും മനുഷ്യനെ മറ്റൊരു ഗ്രഹത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുമോ എന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് മിതി വിശദീകരണം നല്‍കുന്നുണ്ട്. ഭൂമിയില്‍ മനുഷ്യവാസത്തിന് അവസാനമായെന്നുള്‍പ്പെടെ ഇവരുടെ ഇരുന്നൂറിലേറെ ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയമായാണ് ‘മിതി’ മറുപടി നല്‍കുന്നത്.

ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും, സ്‌പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്‍ക്കകളില്‍ നിന്നുള്ള ആന്റി കാര്‍ബണ്‍, അന്റാര്‍ട്ടിക്കയില്‍ ഗവേഷണ കേന്ദ്രവും സ്‌പേസ് ഷിപ്പുകളുമുണ്ട്, എന്നിവയെല്ലാം ആര്യയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്ത വിചിത്ര ചിന്തകളാണ്. മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയതെങ്ങനെയെന്നും ഇവരെ ഇത്തരത്തിലുള്ള വിശ്വാസങ്ങളിലേക്ക് എത്തിച്ചത് ആരാണെന്നുള്‍പ്പെടെയുള്ള കാര്യങ്ങളും  ഉദ്യോഗസ്ഥര്‍ പരിശോധിക്കും.കേരളത്തില്‍ കേസില്‍ അന്വേഷണം നടത്തുന്നത് തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്.

 

Latest