Connect with us

Techno

ഐഫോണ്‍ 15 സീരീസ് സെപ്തംബറില്‍ എത്തും

സെപ്തംബര്‍ മൂന്നാം വാരത്തില്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി|ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ 15 സീരീസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ കമ്പനി അവതരണ തിയ്യതിയും തീരുമാനിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സെപ്തംബര്‍ മൂന്നാം വാരത്തില്‍ ഫോണുകള്‍ അവതരിപ്പിക്കുമെന്നാണ് വിവരം. അതിനാല്‍ ഈ കാലയളവില്‍ ജീവനക്കാര്‍ ഒരേസമയം ലീവെടുക്കരുതെന്ന് കമ്പനി നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ 15 സീരീസിനായുള്ള പ്രീ-ഓര്‍ഡറുകള്‍ സെപ്തംബര്‍ 15 വെള്ളിയാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക അവതരണം സെപ്തംബര്‍ 22ന് ആയിരിക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14ന്റെ പ്രീ-ഓര്‍ഡറുകള്‍ സെപ്തംബര്‍ 9നാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 16നാണ് ഫോണുകള്‍ സ്റ്റോറുകളില്‍ എത്തിയത്.

ഐഫോണ്‍ 15 സീരീസില്‍ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ചുറ്റും ചെറുതായി വളഞ്ഞ എഡ്ജുകളും കനം കുറഞ്ഞ ബെസലുകളുമുള്ള ഒരു പുതിയ ഡിസൈനാവും ഉണ്ടാവുക. ഐഫോണ്‍ 14 പ്രോയ്ക്ക് സമാനമായി ഐഫോണ്‍ 15, 15 പ്ലസ് എന്നിവയ്ക്ക് എ16 ബയോണിക് ചിപ്പ് നല്‍കാനാണ് സാധ്യത. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് എന്നിവയില്‍ പുതിയ എ17 ചിപ്പ് അവതരിപ്പിക്കും.

 

 

Latest