Connect with us

Techno

ഐക്യൂ ഇസെഡ് 9 5ജി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും

പുതിയ ഫോണിന്റെ ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂ വളരെ കുറച്ച് ഫോണുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളൂ. എന്നാല്‍ ഐക്യൂ ഫോണുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഐക്യൂവിന്റെ ഏറ്റവും പുതിയ ഐക്യൂ ഇസെഡ് 9 5ജി മാര്‍ച്ചില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍. കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ച ഐക്യൂ ഇസെഡ് 7ന്റെ പിന്‍ഗാമിയായാണ് ഇസെഡ് 9 5ജി എത്തുന്നത്. ഫോണ്‍ നിലവില്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 12ന് ആയിരിക്കും  ഇന്ത്യയില്‍ അവതരിപ്പിക്കുക.

പുതിയ ഫോണിന്റെ ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഡ്യുവല്‍ കാമറ ടീസറിലെ ദൃശ്യങ്ങളില്‍ കാണിക്കുന്നുണ്ട്. പ്രൈമറി കാമറയ്ക്ക് ഒഐഎസ് പിന്തുണ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഫോണിന്റെ ചില ഫീച്ചറുകളും ഐക്യു ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 7200 എസ്ഒസി പ്രൊസസര്‍ ഫോണിന് കമ്പനി നല്‍കിയിട്ടുണ്ട്. ഈ പ്രൊസസറുമായി ഈ സെഗ്മെന്റില്‍ എത്തുന്ന ആദ്യത്തെ ഐക്യൂ ഫോണ്‍ ആണ് ഇസെഡ് 9 5ജി.

ഒഐഎസ് പിന്തുണയുള്ള സോണി ഐഎംഎക്‌സ്882 സെന്‍സര്‍, 120എച്ച്ഇസെഡ് ഒലെഡ് സ്‌ക്രീന്‍, 44ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണ, 8 ജിബി വരെ റാം,  6000 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഫോണിന് ലഭിക്കും. ആന്‍ഡ്രോയിഡ് 14ല്‍ ആയിരിക്കും ഐക്യൂ ഇസെഡ് 9 5ജി പ്രവര്‍ത്തിക്കുക. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍, ഐക്യൂവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവയില്‍ നിന്ന് ഈ ഫോണ്‍ ഓണ്‍ലൈനായി വാങ്ങാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Latest