JACOBITE- ORTHODOX CHURCH ISSUE
1934 ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യോക്കോബായ വിഭാഗം
സര്‍ക്കാറുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു
കൊച്ചി | യോക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ വിഭാഗം. 1934 ലെ ഭരണഘടന അംഗീകരിക്കില്ലെന്നും യോക്കോബായ വിഭാഗം സഭയായി തന്നെ നിലനില്‍ക്കുമെന്നും മനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തന്‍ ട്രസ്റ്റി അറിയിച്ചു.
സഭ കോടതി വിധികള്‍ക്ക് എതിരല്ലെന്ന് അദ്ദേഹം അറിയിച്ചു. ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചക്ക് ഓര്‍ത്തഡോക്‌സ് സഭ ഇതുവരെ തയ്യാറായിട്ടില്ലെന്നും അറിയിച്ചു.
സര്‍ക്കാറുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
---- facebook comment plugin here -----