ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ വകുപ്പ് മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ടി പി കേസിലെ പ്രതികള്‍ക്ക് ഇളവുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ടിന് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടായതാവാമെന്നും ബല്‍റാം കുമാര്‍ പറഞ്ഞു. അന്വേഷണം നടത്തി ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും ജയില്‍ മേധാവി അറിയിച്ചു.
---- facebook comment plugin here -----