Connect with us

UP

അഴുക്കുചാലിലൂടെ തുരങ്കമുണ്ടാക്കി ജ്വല്ലറി കൊള്ളയടിച്ചു

.എത്ര രൂപയുടെ നഷ്ടമുണ്ടായി എന്നു കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Published

|

Last Updated

മീററ്റ് | ഉത്തര്‍പ്രദേശിലെ മീററ്റില്‍ പത്തടി ആഴത്തില്‍ തുരങ്കമുണ്ടാക്കി ജ്വല്ലറി കവര്‍ച്ച. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നു. ഇന്നലെ രാവിലെ കട തുറക്കാനായി ജ്വല്ലറി ഉടമ എത്തിയപ്പോഴാണ് അഴുക്കുചാലിലൂടെ കടയിലേക്കുള്ള തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്.

എത്ര രൂപയുടെ നഷ്ടമുണ്ടായി എന്നു കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഇത് നാലാമത്തെ കവര്‍ച്ചയാണ് നഗരത്തില്‍ നടക്കുന്നത്. മുഴുവന്‍ കവര്‍ച്ചയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

 

Latest