Connect with us

National

തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ കശ്മീരില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് സംയുക്ത സൈനിക മേധാവി

കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം തുടര്‍ന്നാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് . പാകിസ്ഥാന്‍ നിഴല്‍ യുദ്ധമാണ് നടത്തുന്നത്. കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ ഭീകരാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് അറിയുന്നത്. തീവ്രവാദ നീക്കത്തിനെതിരെ ആവശ്യമെങ്കില്‍ സൈനിക വിന്യാസം കൂട്ടാന്‍ അമിത് ഷാ നിര്‍ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.

 

Latest