Connect with us

Kerala

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം

കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങള്‍

Published

|

Last Updated

കാസര്‍കോട് |  റിയാസ് മൗലവി വധക്കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. ജഡ്ജി നേരത്തെ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നതായും കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങള്‍ സൂചിപ്പിച്ചു.

മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. . കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതികളെ വെറുതെവിട്ട നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്

 

---- facebook comment plugin here -----

Latest