Connect with us

k swift bus

കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍ പെട്ടു

കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

മലപ്പുറം | ഇന്നലെ സര്‍വീസ് ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ കെ സ്വിഫ്റ്റ് ആഡംബര ബസ് വീണ്ടും അപകടത്തില്‍ പെട്ടു. മലപ്പുറം ചങ്കുവെട്ടിയില്‍ സ്വകാര്യ ബസുമായി ഉരസുകയായിരുന്നു. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

നേരത്തേ തിരുവനന്തപുരത്ത് വെച്ച് ലോറിയുമായി ഉരസി ബസിന്റെ കണ്ണാടി ഇളകിപ്പോയിരുന്നു. 30,000 രൂപയുടെ നഷ്ടമാണ് ഇതോടെയുണ്ടായത്. ആഡംബര ബസ് ആയതിനാല്‍ ചെറിയ അപകടം പോലും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുക.

ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതിനായാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ചത്. പുതിയ സംരംഭത്തിൻ്റെ ഭാഗമായി എട്ട് എ സി സ്ലീപ്പർ വോൾവോ ബസുകളും 20 എ സി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കും. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരീശിലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റിനു കീഴിൽ നിയമിച്ചത്.

Latest