Connect with us

Kerala

'കാഫിര്‍ വിവാദം'; അധിക്ഷേപം തുടങ്ങിവച്ചത് യുഡിഎഫ്, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം: എം വി ഗോവിന്ദന്‍

വ്യക്തിഹത്യയില്‍ ഊന്നിയ പ്രചാരണത്തിനാണ് യുഡിഎഫ് പ്രധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | കാഫിര്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അധിക്ഷേപം തുടങ്ങിവച്ചത് യുഡിഎഫ് ആണെന്നും  ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ച് യുഡിഎഫാണ് എല്ലാം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

കെകെ ശൈലജക്കെതിരെ മുസ്ലീം വിരുധത ആരോപിക്കാന്‍ ബോധപൂര്‍വ്വശ്രമം നടന്നു. പാനൂര്‍ പ്രതികള്‍ക്കൊപ്പം ശൈലജ നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കി. വ്യക്തിഹത്യയില്‍ ഊന്നിയ പ്രചാരണത്തിനാണ് യുഡിഎഫ് പ്രധാന്യം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ല. കാഫിര്‍ സ്ക്രീന്‍ ഷോട്ടില്‍ ആദ്യം പരാതി നല്‍കിയത് ഇടതുമുന്നണിയാണ്.  കെകെ ലതിക സ്ക്രീന്‍ ഷോട്ട്  ഷെയര്‍ ചെയ്തത് പ്രചരിപ്പിക്കാനല്ല. മറിച്ച് നാടിന് ആപത്താണെന്ന് അറിയിക്കാനാണ് ലതിക സ്ക്രീന്‍ ഷോട്ട്  ഷെയര്‍ ചെയ്തത്.യഥാര്‍ത്ഥ കുറ്റവാളികളെ  വെളിച്ചെത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Latest