Connect with us

karnataka reservation

മുസ്ലിം വിഭാഗത്തിനുള്ള 4 ശതമാനം ന്യൂനപക്ഷ സംവരണം കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിച്ചു

മുസ്ലിം സംവരണം എടുത്തു വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കും

Published

|

Last Updated

ബംഗളുരു | മുസ്ലിം വിഭാഗത്തിനുള്ള 4 ശതമാനം ന്യൂനപക്ഷ സംവരണം കര്‍ണാടക സര്‍ക്കാര്‍ അട്ടിമറിച്ചു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു് മുമ്പുള്ള നടപടി ഭൂരിപക്ഷ സമുദായ പ്രീണനത്തിനു വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നു.

ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.

സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള മുസ്ലിങ്ങള്‍ക്ക് മാത്രമായി സംവരണം പരിമിതപ്പെടുത്തി. മുസ്ലിം വിഭാഗത്തിന്റെ 4 ശതമാനം സംവരണം 2 ശതമാനം വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വീതിച്ച് നല്‍കും.

തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കര്‍ണാടകത്തിലെത്തുന്നതിനു മുന്നോടിയായാണ് സംവരണ അട്ടിമറി പ്രഖ്യാപനമുണ്ടായത്.

ബംഗളുരു-കെ ആര്‍ പുരം വൈറ്റ് ഫീല്‍ഡ് മെട്രോ പാത ഉദ്ഘാടനം ചെയ്യാനാണു മോദി എത്തുന്നത്. ചിക്‌ബെല്ലാപൂരില്‍ സ്വകാര്യ മെഡിക്കല്‍ കോളജും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ വിജയ് സങ്കല്‍പ് അഭിയാനിലും മോദി പങ്കെടുക്കും.