missing girl
പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരാന്‍ കഴക്കൂട്ടം വനിത എസ് ഐ വിശാഖപട്ടണത്തേക്ക് തിരിച്ചു
കുട്ടി ഇപ്പോള്‍ ആര്‍ പി എഫിന്റെ സംരക്ഷണയിലാണുള്ളത്
തിരുവനന്തപുരം | കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരി പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി കഴക്കൂട്ടം വനിത എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ വിശാഖപട്ടണത്തേക്ക് തിരിച്ചു.
അമ്മയോട് പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവില്‍ ഇന്നലെ വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ആര്‍ പി എഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ് എച്ച് ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. ഭക്ഷണം കഴിക്കാതെ അവശനിലയില്‍ ട്രെയിനിന്റെ ബര്‍ത്തില്‍ ഉറങ്ങുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമായിരിക്കും മാതാപിതാക്കള്‍ക്ക് കൈമാറുക.
പുലര്‍ച്ചെ നാലുമണിയോടെ പോലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചു. അസാം സ്വദേശിയായ കുട്ടി സ്വന്തം നാട്ടിലേക്ക് പുറപ്പെട്ടതാണെന്നാണ് വിവരം. മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ കണ്ടെത്തുന്നതിന് സഹായിച്ചത്.