Connect with us

Kerala

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി

ഈ വിഷയത്തില്‍ ഇതാദ്യമായാണ് ഒരു നിയമസഭ പ്രമേയം പാസാക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.ഈ വിഷയത്തില്‍ ഇതാദ്യമായാണ് ഒരു നിയമസഭ പ്രമേയം പാസാക്കുന്നത്. കേന്ദ്ര നീക്കം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്ററി കാര്യമന്ത്രി എംബി രാജേഷ് പറഞ്ഞു.

രാജ്യത്തിന്റെ വൈവിധ്യങ്ങളെ മറക്കാനുള്ള കുല്‍സിത ശ്രമമാണ് കേന്ദ്രത്തിന്റേതെന്ന് പ്രമേയത്തില്‍ പറയുന്നു. ആര്‍എസ്എസ് ബിജെപി അജണ്ട നടപ്പിലാക്കാനുള്ള അധികാര കേന്ദ്രീകരണത്തിന് ഇത് വഴിവെക്കും.തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.