Connect with us

kn balagopal

കേരളീയം പരിപാടി ധൂര്‍ത്തല്ല; കേരളത്തെ ലോകത്തിനു മുന്നില്‍ ബ്രാന്റ് ചെയ്യല്‍: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകും.

Published

|

Last Updated

തിരുവനന്തപുരം | കേരളീയം പരിപാടി ധൂര്‍ത്താണെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

പരിപാടി ഭാവിയില്‍ കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതാണെന്നും കേരളത്തിനുവേണ്ടിയുള്ള വലിയ നിക്ഷേപമാണെന്നും ധനമന്ത്രി വിശദീകരിച്ചു. കേരളത്തിന്റെ വളര്‍ച്ചയെയും നേട്ടത്തെയും ലോകത്തിന് മുന്നില്‍ കാണിക്കേണ്ടതുണ്ട്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളും വികസന നേട്ടങ്ങളേയും ലോകത്തിന് മുന്നില്‍ ബ്രാന്റ് ചെയ്യുന്നതിനുള്ള പരിപാടിയാണു നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് നടപടി ഉടനുണ്ടാകും. പെന്‍ഷന്‍ വിതരണ ത്തിനുള്ള പണം ഉടന്‍ കണ്ടെത്തും. പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് നാലു മാസത്തെ കുടിശികയെ വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷത്തെക്കുറിച്ച് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പല നിര്‍ദ്ദേശങ്ങളും വരുന്നുണ്ട്. കേരളത്തിനു തരേണ്ട സാമ്പത്തിക സഹായം കേന്ദ്രം തരാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേരളത്തിന് അവകാശപ്പെട്ട 40,000 കോടിയാണു വെട്ടിക്കുറച്ചത്. ഇതു കേന്ദ്രത്തിന്റെ ഔദാര്യമല്ല. കേരളത്തിന്റെ അവകാശമാണ് നിഷേധിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് താല്‍പ്പര്യമു ണ്ടെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ഒപ്പം നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

Latest