Connect with us

Kerala

'ദ കേരള സ്റ്റോറി'ക്ക് കേരളത്തിലെ യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല: സീതാറാം യെച്ചൂരി

കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി |  ‘ദ കേരള സ്‌റ്റോറി’ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ദ കേരള സ്റ്റോറി’ .യഥാര്‍ഥ കേരളത്തിന്റെ സ്റ്റോറി അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തിയ നാടാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്തതാണ് സിനിമ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി പറഞ്ഞു.

ഇത്തരത്തില്‍ മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും കാശ്മീര്‍ ഫയല്‍സ് എന്ന സിനിയമയെ ചൂണ്ടിക്കാട്ടി യെച്ചൂരി പറഞ്ഞു

---- facebook comment plugin here -----

Latest